Monday, May 20, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു; ലഭിക്കുന്ന തുക ഗംഗാ നദീ സംരക്ഷണ യജ്ഞം “നമാമി ഗംഗ‍േ’ മിഷന്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും മൊമെന്റോകളും ലേലം ചെയ്യാനുള്ള തീയതി പ്രഖ്യാപിച്ചു. ഓണ്‍ലൈനായി ലേലംസംഘടിപ്പിച്ചിരിക്കുന്നത്. https://pmmementos.gov.in എന്ന സൈറ്റിലൂടെ 2021 സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 7 നും ഇടയില്‍ ലേലത്തിൽ പങ്കെടുക്കാം.

അതേസമയം ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മ്മ പദ്ധതി ‘നമാമി ഗംഗേ’ മിഷന്റെ നിധി സമാഹരണത്തിന്റെ ഭാഗമായാണ് ലേലം നടത്തുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയിൽ പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിച്ച അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിരൂപം, ചാര്‍ധാം, രുദ്രാക്ഷ കണ്‍വെന്‍ഷന്‍ സെന്റര്‍ മോഡലുകള്‍, ശില്‍പങ്ങള്‍, പെയിന്റിംഗുകള്‍, അംഗവസ്ത്രങ്ങള്‍ എന്നിവയാണ് ലേലവസ്തുക്കള്‍ ആയിട്ടുള്ളത്.

കൂടാതെ രാജ്യത്തിനായി മെഡലുകള്‍ നേടിയ ഒളിമ്പ്യന്മാരും പാരാലിമ്പ്യന്മാരും സമ്മാനിച്ച സ്‌പോര്‍ട്‌സ് ഗിയറും ഉപകരണങ്ങളും ലേലം ചെയ്യുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.

Related Articles

Latest Articles