Monday, June 17, 2024
spot_img

സാമൂഹ്യ മാധ്യമങ്ങളും അണുകുടുംബവും കുടുംബങ്ങളുടെ കെട്ടുറപ്പിന് തടസമെന്ന് പഠനങ്ങള്‍

തിരുവനന്തപുരം: ഇന്ന് ലോക കുടുംബ ദിനം. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിപ്പോവുന്ന ഇന്നത്തെ കാലത്തിന് ഒരു ഓര്‍മപ്പെടുത്തലാണ് ഈ ദിനം. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതെന്തോ അതാണല്ലോ കുടുംബം. ഇന്ന് ആ ഇമ്പം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ആഘോഷങ്ങള്‍ വരുമ്പോള്‍ മാത്രം ഇമ്പമുണ്ടാക്കാനുള്ള വ്യഗ്രത ഏറി വരുന്നു.
അണുകുടുംബ വ്യവസ്ഥയുടെ ആരംഭം യഥാര്‍ത്ഥത്തില്‍ മനുഷ്യ ബന്ധങ്ങളുടെ നിറം കെടുത്തുന്നതായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

‘കുടുംബം, വിദ്യാഭ്യാസം, ക്ഷേമം’ എന്നതാണ് ഈ വര്‍ഷത്തെ കുടുംബദിനത്തിന്റെ മുദ്രാവാക്യം. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും മേയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ആചരിക്കുന്നത്.

ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ് കുടുംബം . ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധം കെട്ടുറപ്പുള്ള കുടുംബങ്ങള്‍ ഭാരതത്തിലാണെന്നതുതന്നെ ഇതിനു തെളിവാണ്. കുടുംബത്തിന്റെ താളപ്പിഴകള്‍ സമൂഹിക സാംസ്‌കാരിക മേഖലയിലേക്ക് വ്യാപിക്കും. അതിനാല്‍ കുടുംബാന്തരീക്ഷം ശാന്തമാകേണ്ടത് സമൂഹത്തിന്റെയും ആവശ്യമാണ്.

സമൂഹ മാധ്യമങ്ങള്‍ കുടുംബബന്ധത്തിന്റെ സുഗമമായ ഒഴുക്കിന് തടസമാകുകയോ മലീമസമാക്കുകയോ ചെയ്യുന്ന എന്നുവേണം കരുതാന്‍.

ഇന്ന് കുട്ടികള്‍ക്കു കഥപറഞ്ഞുകൊടുക്കാന്‍ മുത്തശ്ശിമാരില്ല. പഴയാ പാട്ടുകള്‍ പാടുന്ന കുട്ടികളില്ല. സ്‌നേഹിക്കുന്ന സഹോദരങ്ങളില്ല. പരസ്പരം സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ കുറഞ്ഞുവരുന്നു. കലഹവും സംഘര്‍ഷവും അവശേഷിക്കുന്ന കുടുംബങ്ങള്‍ മാത്രമായി കുടുംബബന്ധം മാറുന്നു.

കുടുംബാംഗങ്ങള്‍ ഓരോരുത്തരും സ്വത്വത്തിലേക്കുമാറുന്ന സ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കുടുംബങ്ങളിലേക്കുമാറാന്‍ നമുക്കു ശ്രമിക്കാം. അതിനായി റസിഡന്റ്‌സ് അസോസിയേഷനുകളും കുടംബസംഗമങ്ങളും നടത്തുന്ന സേവനം ചെറുതല്ല. പഴയപോലുള്ള കുടുംബ ഭദ്രതയിലേക്കു നയിക്കാന്‍ ഇത്തരം കുടുംബസംഗമങ്ങള്‍ക്കാകട്ടെ എന്നു പ്രതീക്ഷിക്കാം.

Related Articles

Latest Articles