Tuesday, June 18, 2024
spot_img

സോണാലി ഫോഗാട്ട് മരണം ; കേസിൽ സി ബി ഐ അന്വേഷണം ആവശ്യപെട്ട് മകൾ ; കൊലപാതകത്തിന് പിന്നിൽ പാട്ടക്കരാറും ഫാം ഹൗസും ഉൾപ്പെട്ട ഗൂഢാലോചനയെന്ന് കുടുംബം

 

മുംബൈ : ബിജെപി നേതാവും സിനിമ നടിയുമായ സോണാലി ഫോഗട്ട് കഴിഞ്ഞ ആഴ്ച്ച ഗോവയിൽ മരണപ്പെട്ടിരുന്നു.ഗോവയിലെ റെസ്റ്റോറന്റിൽ പാർട്ടി കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം മരിച്ച സംഭവത്തിൽ കൊലപാതകം ആരോപിച്ച് ഇവരുടെ രണ്ട് സഹായികളെ കസ്റ്റഡിയിലെടുത്തിരുന്നു . ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും, പാട്ടക്കരാറും ഫാം ഹൗസും ഉൾപ്പെട്ട ഗൂഢാലോചനയാണ് ഫോഗട്ടിന്റെ കുടുംബം ഇപ്പോൾ ആരോപിക്കുന്നത്.

 

സംശയാസ്പദമായ പാട്ടക്കരാറിനെ കുറിച്ച് സോണാലി ഫോഗട്ടിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പ്രതിമാസം 5,000 രൂപ നൽകി മുഴുവൻ ഫാംഹൗസും പാട്ടത്തിനെടുക്കാനാണ് പ്രതിയായ സുധീർ സാംഗ്വാൻ ആഗ്രഹിച്ചത്. മൂന്ന് തവണ ഒപ്പ് വാങ്ങാൻ ശ്രമിച്ചെങ്കിലും സോണാലി ഫോഗട്ട് കളക്‌ട്രേറ്റ് സന്ദർശിച്ചില്ലെന്നും അവർ ആരോപിച്ചു.

ഗോവ, ഹിസാർ പോലീസ് ഈ പാട്ടക്കരാർ ആംഗിളും അന്വേഷിക്കുകയും ഇന്ന് തഹസിൽ ഓഫീസ് സന്ദർശിക്കുകയും ചെയ്യും. ഗോവ പോലീസ് സംഘം ഇവരുടെ ഡൽഹിയിലെ സന്ത് നഗറിലെ വസതിയും സന്ദർശിക്കും.

.
ഫോഗട്ടിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ഉന്നയിക്കുമ്പോൾ, മകൾ യശോധര സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം വീണ്ടും സ്ഥിരീകരിച്ചു. “ഇത് സിബിഐ അന്വേഷിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ നീതി തേടുന്നു”, അവർ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് ഗോവ പോലീസ് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles