Sunday, May 19, 2024
spot_img

മൂന്ന് വർഷത്തിലധികമായി ക്ഷാമബത്ത നിഷേധിക്കപ്പെടുന്നു !കാർഷിക സർവ്വകലാശാല ജീവനക്കാർ നിയമയുദ്ധത്തിലേക്ക് ; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റം തുടരുകയും ജീവിത ചെലവുകൾ അനിയന്ത്രിതമായി ഉയരുകയും ചെയ്തിട്ടും മൂന്ന് വർഷത്തിലധികമായി സർവ്വകലാശാല ജീവനക്കാർക്ക് ക്ഷാമബത്ത നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഒരു കൂട്ടം ജീവനക്കാർ ഹൈക്കോടതി സമീപിച്ചു. അതേസമയം കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ഇല്ലാതെ ക്ഷാമബത്ത വിതരണം ചെയ്തിട്ടും സംസ്ഥാന സർക്കാർ ക്ഷാമബത്ത നിഷേധിക്കുകയാണ്.

ജീവനക്കാർ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കൂടിയായ അനൂപ് ശങ്കരപ്പിള്ളയാണ് ഹർജിക്കാരൻ. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ വി സജിത്ത് കുമാർ ഹർജിക്കാരന് വേണ്ടി ഹാജരാകും

Related Articles

Latest Articles