Sunday, January 4, 2026

ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടു; സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച്‌ ഏപ്രില്‍ 30 ഓടുകൂടി തമിഴ്‍നാട്-ആന്ധ്ര തീരത്ത് ശക്തമായ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ സാഹചര്യത്തില്‍ 29, 30 ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാനും സാധ്യതയുണ്ട്. നിലവില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Latest Articles