ഖത്തർ :പത്താൻ എന്ന സിനിമയുടെ പേരിൽ നടി ദീപിക പദുകോൺ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്..ചിത്രത്തിലെ ബെഷ്‌റം രംഗ് എന്ന ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയശേഷമാണ് താരത്തിന് നേരെ കടുത്ത വിമർശനങ്ങളുമായി ദീപികയുടെ ആരാധകർ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ദീപിക എത്തിയിരുന്നു.ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ആണ് താരം ഖത്തറിൽ എത്തിയത്. മുൻ സ്പാനിഷ് ഫുട്ബോൾ താരം കാസില്ലസും ദീപികയും ചേർന്നാണ് ട്രോഫി അനാവരണം ചെയ്തത്. ലോകകപ്പ് വേദിയിൽ ഇന്ത്യൻ ജനതയുടെ പ്രതീകമായി തിളങ്ങിയെങ്കിലും താരത്തിന് നേരയുള്ള വിമർശനങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല.
ഖത്തറിൽ എത്തിപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത് എന്തിനാണെന്നും , ഡഫൽ ബാഗ് പോലെ ഉണ്ടല്ലോ ഡ്രസ്സ് എന്നും , കട്ടി കുറഞ്ഞ വസ്ത്രങ്ങൾ കിട്ടിയില്ലേ എന്നും, ഖത്തറിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലൈനുകളും ഇല്ലേ എന്നും,എന്താ എല്ലാം മറച്ചത് എന്നും ഓപ്പൺ ആക്കി കാണിക്കായിരുന്നില്ലേ എന്നുമുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമാണ് ഇപ്പോൾ ദീപികയ്ക്ക് നേരെ ഉയരുന്നത്.

