Wednesday, May 15, 2024
spot_img

ഗുരുവായൂ‍‍രിലെ ജാതി വിവേചനങ്ങൾക്ക് വിട: വാദ്യരംഗത്ത് ദളിത് കലാകാരന് നിയമനം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ജാതി വിവേചനത്തിന് വിരാമം. ഇനി വാദ്യരംഗത്ത്, തകിൽ അടിയന്തിരക്കാരനായി ദളിത് കലാകാരന് ദേവസ്വത്തിൽ നിയമിച്ചു. തൃശൂർ എരുമപ്പെട്ടി കരിയന്നൂർ സ്വദേശി മേലേപുരയ്ക്കൽ സതീഷിനെയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ചിരിക്കുന്നത്.

വർഷങ്ങളായി കലാരംഗത്തുള്ള സതീഷ് ഇത് അപൂർവഭാഗ്യമായാണ് കരുതുന്നത്. ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ആദ്യമായിട്ടാണ് വാദ്യ അടിയന്തിര വിഭാഗത്തിൽ ദളിതനായ കലാകാരൻ ജോലിയിൽ പ്രവേശിക്കുന്നത്.

അതേസമയം ദളിതനായതിൻ്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിനകത്ത് വാദ്യോപകരണം വായിക്കാൻ അവസരം ലഭിക്കാത്ത ഒട്ടേറെ കലാകാരൻമാരുണ്ടായിരുന്നു. ഇലത്താളം കലാകാരനെ പുറത്താക്കിയതും കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോടിനെ ജാതിയുടെ പേരിൽ അപമാനിച്ച് ഇറക്കിവിട്ടതുമുൾപ്പെടെ ഏറെ വിവാദം സൃഷ്ടിച്ച സംഭാവനകൾ ആയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles