പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൺപൂർ സന്ദർശനത്തിനിടെ മുതലാക്കിനു വിധേയയായ രണ്ടു പെൺകുട്ടികളുടെ മാതാവായ യുവതി അദ്ദേഹത്തോട് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കാൺപൂർ സ്വദേശിയായ ഫർസാന ആണ് പ്രധാനമന്ത്രിയുടെ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ഭർത്താവ് നാല് വര്ഷം മുമ്പ് തലാഖ് ചൊല്ലി. പറക്കമുറ്റാത്ത പെണ്മക്കളുമായി ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് പ്രധാന്മന്ത്രി സ്വനിധി പദ്ധതിയുടെ കീഴിൽ വായ്പയെടുത്ത് ഒരു ചെറു ഭക്ഷണ ശാല തുടങ്ങിയത്. മുത്തലാക്ക് നിരോധിച്ച നടപടി തന്നെപ്പോലുള്ള അനേകം സ്ത്രീകളുടെ കണ്ണീരൊപ്പും. മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും ഒപ്പം ചിത്രമെടുക്കണം. ആ ചിത്രം തൻറെ കടയിൽ സൂക്ഷിക്കണം. വികാര നിർഭരമായ ആ വാക്കുകൾ കേട്ട പ്രധാനമന്ത്രി ഫർസാനയെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. കുട്ടികളെ നന്നായി പഠിപ്പിക്കുക അവർക്ക് സ്വന്തം കാലിൽ നിൽക്കാനാകും എന്ന ഉപദേശം നൽകിയാണ് പ്രധാനമന്ത്രി ഫർസാനയെ ആശ്വസിപ്പിച്ചത്.
പിഎം സ്വനിധി പദ്ധതിയാണ് ഫർസാനയെ ജീവിത പ്രതിസന്ധികൾക്കിടയിലും സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചത്. ഫർസാന ഒരു പ്രതീകം മാത്രമാണ്. രാജ്യത്തേതാണ്ട് 50 ലക്ഷം തെരുവോരക്കച്ചവടക്കാർക്കാണ് ലോക്ക്ഡൌൺ കാലത്ത് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. രാജ്യം ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഒരു കരുതലാണ് ഈ പദ്ധതി. മോദിയുടെ വരവിനു മുമ്പ് നമ്മുടെ ഭരണാധികാരികൾ പരിഗണിച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് തെരുവ് കച്ചവടക്കാർ. മുനിസിപ്പാലിറ്റി വാഹനങ്ങൾ പോലീസ് സഹായത്തോടെ അവരുടെ ഉൽപ്പന്നങ്ങളെ വലിച്ചെറിയുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. പോലീസ് വാഹനങ്ങളോടുള്ള ഭയം നിഴലിക്കുന്ന കണ്ണുകളുമായി അവർ തെരുവിൽ പണിയെടുത്തു. പക്ഷെ മോദി അവരുടെ ജീവിതം മാറ്റിമറിക്കുന്നു. അവരുടെ ഉൽപ്പന്നങ്ങൾ വലിച്ചെറിഞ്ഞിരുന്ന തദ്ദേശ സ്ഥാപനങ്ങൾ ഇന്നവർക്ക് ഐ ഡി കാർഡുകൾ നൽകുന്നു. ബാങ്കുകൾ ഈ ഐഡി കാർഡിൻറെ അടിസ്ഥാനത്തിൽ പ്രവർത്തന മൂലധന വായ്പ്പ നൽകുന്നു. ഒരു വര്ഷം കൊണ്ട് തിരിച്ചടക്കാം. 7 % പലിശ സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭിക്കുന്നു. ഒരു ചെറിയ മാറ്റമല്ല. ഈ മാറ്റമാണ് നാല് ചുവരുകളിൽ തളച്ചിടപ്പെടുമായിരുന്ന ഫർസാനയെ പോലുള്ളവരുടെ ശബ്ദത്തിനു കാരണം. ഇതാണ് യദാർത്ഥ സ്ത്രീ ശാക്തീകരണവും

