Monday, June 3, 2024
spot_img

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നു; ആശങ്കയിൽ രാജ്യം

ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് (Covid) കേസുകളിൽ വർധന. 13,154 പേർക്കാണ് ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തത്. മുംബൈ, കോൽക്കത്ത, ബംഗളൂരു, ദില്ലി എന്നിവിടങ്ങളിലാണ് കോവിഡ് കേസുകൾ കുത്തനെ ഉയർന്നിരിക്കുന്നത്.

മുന്‍ ദിവസത്തെ അപേക്ഷിച്ച് 5400 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 268 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 4,80,860 ആയി. 1.38% ആണ് മരണനിരക്ക്. ഇന്നലെ 7486 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തര്‍ 34258778 ആയി.ഇതുവരെ 1,43,83,22,742 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 63,91,282 ഡോസ് ഇന്നലെ മാത്രം നല്‍കി.

രാജ്യത്ത് കൊവിഡിനൊപ്പം ഒമിക്രോൺ (Omicron) ബാധിതരുടേയും എണ്ണം കുതിച്ചുയരുകയാണ്. 961 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്.ഏറ്റവുമധികം രോഗബാധിതർ ദില്ലിയിലാണ്. 263 ഒമിക്രോൺ കേസുകളാണ് ദില്ലിയിലുള്ളത്.രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ ജനുവരി ഏഴ് വരെ സെക്ഷൻ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.

Related Articles

Latest Articles