Tuesday, May 28, 2024
spot_img

ടോൾപ്ലാസകളിൽ ഇന്ന് മുതൽ ഫാസ്ടാഗ് നിർബന്ധം…

ഇന്ന് മുതൽ രാജ്യത്തെ ടോൾപ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമില്ലാത്ത വാഹന ഉടമകളിൽ നിന്ന് ഇനി ഇരട്ടി ടോൾ ഈടാക്കും. ഇനി ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഒരു ട്രാക്ക് മാത്രമായിരിക്കും ടോൾ പ്ലാസകളിൽ ഉണ്ടാവുക. ട്രാക്ക് തെറ്റിയ്ക്കുന്നവർ ഇരട്ടി ടോൾ തുകയായിരിക്കും നൽകേണ്ടി വരിക.

ഡിസംബർ ഒന്നായിരുന്നു ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള സമയ പരിധി എങ്കിലും പിന്നീട് അത് ഡിസംബർ 15-ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മിക്ക വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ലാത്തതിനാൽ നാഷണൽ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ കാലാവധി ഒരു മാസം കൂടെ നീട്ടി നൽകുകയായിരുന്നു. എന്നാൽ ഇനിയും ഫാസ്ടാഗ് സമയപരിധി നീട്ടി വെച്ചേക്കില്ലെന്നാണ് സൂചന. എല്ലാ സ്വകാര്യ,വാണിജ്യ വാഹനങ്ങൾക്കും ഫാസ്ടാഗ് നിര്‍ബന്ധമാണ്.

എന്നാൽ കേരളത്തിൽ പ്രതിദിനം കടന്നു പോകുന്ന 40,000 വാഹനങ്ങളിൽ ഫാസ്ടാഗ് ഉള്ളത് 12,000 വാഹനങ്ങൾക്ക് മാത്രം. ബെംഗളൂരുവിൽ ഇത് 50 ശതമാനമാണ്. ഇന്ന് മുതൽ ടോൾപ്ലാസകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Related Articles

Latest Articles