Kerala

കാത്തിരിപ്പിന് ശേഷം ജനിച്ച പൊന്നോമനയെ കാണാനാവാതെ ശരത്തിന് ദാരുണാന്ത്യം; ഭര്‍ത്താവിന്റെ വിയോഗമറിയാതെ ഭാര്യ

തൃശൂര്‍ : മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച പൊന്നോമനയെ കാണാനാവാതെ അച്ഛൻ ശരത് ഈ ലോകത്തോട് വിടപറഞ്ഞു. സ്വന്തം കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍, വെസ്റ്റ് മങ്ങാട് സ്വദേശി ശരത് (30) ബൈക്ക് ആക്സിഡന്റിൽ മരിച്ചത്. ഭർത്താവ് മരിച്ചെന്നറിയാതെ ഭാര്യ നമിത ആശുപത്രിയിൽ ശരത്തിനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്ത് പറയണമെന്നറിയാതെ നിസ്സാഹായാവസ്ഥയിൽ ദുഖിതരായിരുന്നു സ്വന്തക്കാർ.

തലേന്ന് വൈകീട്ട് പ്രസവവേദന അനുഭവപ്പെട്ടതോടെ നമിതയെ വീട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞിയിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ രാവിലെ വരാമെന്ന് ശരത്ത് എല്ലാവരെയും അറിയിച്ചു. ശേഷം രാത്രി കടയടച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്.

നിർമാണം പാതി പൂർത്തിയായ റോഡിൽ മെറ്റലിട്ട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രസവവേദനയ്ക്കിടയിലും നമിത ഭര്‍ത്താവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് പിറന്നത് ആൺകു‌ഞ്ഞാണ്.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

45 minutes ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

55 minutes ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

2 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

9 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

10 hours ago