കൊച്ചി: അഗതിമന്ദിരത്തില്‍ അന്തേവാസികളായ സ്ത്രീകള്‍ക്ക് സൂപ്രണ്ടിന്‍റെ ക്രൂരമര്‍ദ്ദനം. കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതിമന്ദിരത്തിലാണ് സംഭവം. അന്തേവാസികളായ രാധാമണി, കാര്‍ത്ത്യായനി എന്നിവര്‍ക്കാണ് സൂപ്രണ്ടിന്‍റെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അന്തേവാസികളായ സ്ത്രീകള്‍ സൂപ്രണ്ടിനെതിരെ പരാതി നല്‍കി. രാധാമണിയുടെ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനമെന്നാണ് പരാതി.
അതേസമയം, അഗതിമന്ദിരത്തിലെ സ്ത്രീകളെ ജീവനക്കാരന്‍ ദേഹോപദ്രവമേല്‍പ്പിക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ് പള്ളുരുത്തി സി.ഐയോട് വിശദീകരണം തേടി.

