തിരുവനന്തപുരം : എഫ്‌സിആർഎ നിയമഭേദഗതി ബിൽ പാസാക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആശങ്കകൾ പരിഹരിച്ചശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നും അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേ സമയം ബില്ല് മാറ്റിവച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിബിസിഐ വക്താക്കൾ വ്യക്തമാക്കി. വിഷയം ചർച്ചയാക്കിയ ജനപ്രതിനിധികൾക്കും മാധ്യമങ്ങൾക്കും നന്ദി. സിബിസിഐ കേന്ദ്ര മന്ത്രിസഭ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ചില വ്യവസ്ഥകൾ മാറ്റണമെന്നും കിംവദന്തികളിൽ പ്രതികരിക്കാനില്ലെന്നും സിബിസിഐ വ്യക്തമാക്കി. സഭ സ്ഥാപനങ്ങളെ ബാധിക്കുന്നത് മാത്രമല്ല. ബിൽ നിയമമായാൽ മാനുഷിക പ്രവർത്തനങ്ങളെ ബാധിക്കും. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിൽ കാണാൻ ശ്രമിക്കുമെന്നും ആശങ്കകൾ അറിയിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

