Sunday, May 19, 2024
spot_img

നരേന്ദ്ര മോദി, നമ്പർ വൺ

ദില്ലി :കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശക്തമായ നിലപാടെടുത്ത ലോകനേതാക്കളെ കുറിച്ചുള്ള യു എസ് ഡിജിറ്റൽ സർവ്വേ ഏജൻസി ആയ മോണിംഗ് കൺസൾട്ട് സർവ്വേയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിൽ. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 14വരെയുള്ള കണക്കിലാണ് മോദി ഒന്നാമതെത്തിയത്. അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രപ് എട്ടാം സ്ഥാനത്താണ്.

വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കോവിഡ്‌ വൈറസ്‌ പ്രതിരോധത്തില്‍ വ്യാപൃതരായിരിക്കെയാണ്‌ മോഡിയുടെ സ്വീകാര്യത വര്‍ധിച്ചത്‌.
അമേരിക്ക ആസ്‌ഥാനമായ മോണിങ്‌ കണ്‍സള്‍ട്ട്‌ എന്ന രാജ്യാന്തര സര്‍വേ-ഗവേഷണ സ്‌ഥാപനം നടത്തിയ സര്‍വേയില്‍ മോഡിക്ക്‌ 68 റേറ്റിങ്‌ പോയിന്റ്‌ ലഭിച്ചു. യു.കെ. പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍, അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഓസ്‌ട്രേലിയയുടെ സ്‌കോട്ട്‌ മോറിസണ്‍, കനേഡിയന്‍ പ്രധാനന്ത്രേി ജസ്‌റ്റിന്‍ ട്രൂഡോ തുടങ്ങിയവരെയാണു മോഡി പിന്നിലാക്കിയത്‌.

Related Articles

Latest Articles