Sunday, May 19, 2024
spot_img

വിഷം പുരട്ടിയ വാഗ്ദാനങ്ങൾ: കോൺഗ്രസ് തിരഞ്ഞെടുപ്പ് പത്രിക. ഒരവലോകനം.

കോൺഗ്രസ് പ്രകടന പത്രികയിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി രഞ്ജിത്ത് ഗോപാലകൃഷ്ണൻ എഴുതുന്ന ലേഖനം

കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനപത്രിക പോലെ, ഇത്രയും അപകടം പിടിച്ച ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.

രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇത്ര ഭീകരമായ ദേശവിരുദ്ധത പരസ്യമായി പറയുന്ന ഇത്തവണത്തെ ഇവരുടെ മാനിഫെസ്റ്റോ കണ്ടാൽ ഭയം’ തന്നെയല്ലേ തോന്നുക.. ‘ഹം നിഭായേംഗേ, എന്ന് വച്ചാൽ ഞങ്ങൾ നടപ്പിലാക്കും എന്നാണ് ഈ’ മാനിഫെസ്റ്റോ വച്ച് അവർ പറയുന്നത്.

അധികാരദുര മൂത്ത് ഭ്രാന്തായ അവസ്ഥയിലാണ് രാഹുൽ ഗാന്ധി. അയാളെ സംബന്ധിച്ച്, മുതുമുത്തച്ഛൻ മുതൽ അച്ഛൻ വരെയുള്ളവർ പ്രധാനമന്ത്രിമാരായതാണ്. അമ്മ അതിന്റെ വക്ക് വരെ ആയി. താനും പ്രധാനമന്ത്രി ആയില്ലെങ്കിൽ അത് വലിയ എന്തോ നാണക്കേടാണ് എന്നാണ് പുള്ളിയുടെ ചിന്ത. അതിനുള്ള അക്ഷമ ആകട്ടെ മാനം മുട്ടി നിൽക്കുന്ന അവസ്ഥയിലും. ഈ സാഹചര്യത്തിൽ നരേന്ദ്രമോദിയെ തോൽപ്പിച്ച് പ്രധാനമന്ത്രി ആകാൻ ഏത് ചെകുത്താനുമായും കൂട്ട് കൂടാൻ രാഹുൽ ഗാന്ധി തയ്യാറാണ് എന്നതിന്റെ വിളംബരമാണ് കോൺഗ്രസ് പ്രകടനപത്രിക.

മോദിയും, ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വികസനവും, ദേശീയതയും പ്രതിരോധിക്കാൻ രാഹുൽ പക്ഷെ കൂട്ട് കൂടാൻ തയ്യാറെടുക്കുന്നത്,
ദേശവിരുദ്ധതയെ പരസ്യമായി പിന്തുണക്കുന്നവരുമായാണ് എന്നതാണ് അപകടകരം.

കോൺഗ്രസ് പ്രകടന പത്രിക രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു കഴിഞ്ഞു. ഏറ്റവും ഒടുവിൽ, പ്രകടനപത്രികയിൽ രാഹുലിന്റെ പടം വച്ചത് സോണിയാ ഗാന്ധിക്ക് പോലും പിടിച്ചിട്ടില്ല എന്നാണ് വിവരം പുറത്തു വരുന്നത്.

ഇതിലെ പല വാഗ്ദാനങ്ങളുമാകട്ടെ പ്രത്യക്ഷത്തിൽ തന്നെ ഇന്ത്യാ വിരുദ്ധവും, പാക് അനുകൂലവുമാണ്.

1) രാജ്യവിരുദ്ധതയെ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി പ്രഖ്യാപിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A (Sedition Law) എടുത്ത് കളയും. വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതൽ ശക്തി പകരാനാണത്രേ. കൂടാതെ ദേശവിരുദ്ധത അടിസ്ഥാനമാക്കി, കേസെടുത്ത് ജയിലിൽ അടച്ചിരിക്കുന്നവരെ മോചിപ്പിക്കും.

ഇതോടെ, രാജ്യത്താർക്കും ജെഎൻയുവിലെ ടുക്കടേ, ടുക്കടേ ഗ്യാങ് തെരുവിലൂടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയാലും അത് ദേശവിരുദ്ധമാവില്ല. ദേശീയ ഗാനം മുഴങ്ങുമ്പോൾ, സെക്സിലേർപ്പണമെന്ന് ആഹ്വാനം ചെയ്തവർ ഇനി അത് പരസ്യമായി ചെയ്താലും നിയമത്തിന് ഒരു പുല്ലും ചെയ്യാനാവില്ല..

2) കശ്മീർ-വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ, സൈന്യത്തിനുള്ള പ്രത്യേക അധികാരങ്ങൾ നൽകുന്ന AFSPA ഭേദഗതി ചെയ്യും. ഫലത്തിൽ ഇല്ലാതാക്കും. ജമ്മു- കശ്മീരിൽ സൈനിക, അർദ്ധ സൈനിക സാന്നിധ്യം കുറയ്ക്കും.

ഇത്രയും ഉണ്ടായിട്ടും പുൽവാമ പോലുള്ള സംഭവങ്ങൾ. അത് കൂടി ഇല്ലാതായാലോ..?തീവ്രവാദികളോട് ദിവസേന പോരാടുന്ന, കലാപകാരികളുടെ കല്ലേറുകൾക്ക് ഇരയാകുന്ന സൈനികർക്ക് അടിയന്തര ഘട്ടങ്ങളിൽ പോലും വെടി വയ്ക്കാൻഅധികാരമുണ്ടാവില്ല. മുൻപ്, ഒരു കൈ പിറകിൽ കെട്ടിയാണ് കാശ്മീരിൽ സൈന്യം പൊരുതുന്നതെന്ന് ആർമി ഓഫീസറായിരുന്ന അച്ഛൻ പറയുമായിരുന്നു. ആ സ്ഥാനത്ത് ഇരുകൈകളും ചേർത്ത് വരിഞ്ഞുകെട്ടി, വിഘടനവാദികളുടെ ഇരകളാവാൻ സൈനികരെ വിട്ടു കൊടുക്കാൻ ആണ് കോൺഗ്രസ് ജനത്തിനോട് ഇത്തവണ വോട്ടു ചോദിക്കുന്നത്. ഒപ്പം, ജമ്മു-കാശ്മീരും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും മാഞ്ഞു പോകുമെന്നും ഈ പ്രകടന പത്രിക ഉറപ്പു വരുത്തുന്നു.

3) ഇന്ത്യയിൽ കുടിയേറി പാർക്കുന്ന അഫ്ഘാനിസ്ഥാൻ ബംഗ്ലാദേശ് പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഹിന്ദു/ക്രിസ്ത്യൻ/ബുദ്ധ/ജൈന/സിഖ്/പാഴ്സി മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഉദ്ദേശിച്ചു നിർമ്മിച്ച Citizenship Amendment Bill പിൻവലിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. പക്ഷേ, റോഹിൻക്യനുകൾക്കോ, ബംഗ്ലാദേശ് കടന്നു കയറ്റക്കാർക്കോ ഇത് ബാധകമാവുകയുമില്ല.

4) 72,000 രൂപയുടെ വാർഷിക അടിസ്ഥാന പണം നൽകൽ.

ആകെ മൊത്തം കുളമാക്കിയാണ് രാഹുൽ ഗാന്ധി ഇത് പത്ര സമ്മേളനത്തിൽ പറഞ്ഞത് തന്നെ. പഠിച്ചോണ്ട് വന്ന പലതും പരീക്ഷാ ഹാളിൽ എത്തിയപ്പോൾ മറന്നു പോയ മണ്ടനായ കുട്ടിയുടെ അവസ്ഥയിൽ ആയിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ. എന്തൊക്കയോ പുലമ്പിയിട്ട്, പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി ഒന്നും നൽകാതെ ഊളിയിട്ടു. അനുയായികളായ ല്യൂട്ടിയൻസ് മീഡിയാ പിന്നെ പൊടിപ്പും, തൊങ്ങലും വച്ച് ഇത് പ്രചരിപ്പിക്കാൻ തുടങ്ങി. 20% പാവപ്പെട്ടവർക്ക് അടിസ്ഥാന വരുമാനം 12,000 രൂപ ആക്കുമെന്ന് ആദ്യം പറഞ്ഞു. പിന്നെ അത് വാർഷിക വരുമാനം 72,000 രൂപ എന്നാക്കി. പിന്നെ വരുമാന വിടവ് നികത്തുമെന്നാക്കി.. ഇങ്ങനെ പോയി ആ വാഗ്ദാനം. എങ്ങനെ നോക്കിയാലും, ആകെ കൺഫ്യുഷൻ. ഒരു വാദത്തിന് വേണ്ടി മാസം 6,000 രൂപ വച്ച്, രാജ്യത്തെ പാവപ്പെട്ടവർക്ക് (കണക്ക് പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ ഇപ്പോൾ 7.5% ജനങ്ങൾ, ആണുള്ളത്. നേരത്തെ 2014-ൽ മോദി അധികാരം ഏൽക്കുമ്പോൾ അത് 30% ൽ മേലായിരുന്നു) കൊടുക്കണമെങ്കിൽ തന്നെ വർഷം 3.6ലക്ഷം, കോടി രൂപ വേണം. ആകെ 12.5 ലക്ഷം കോടി രൂപയുടെ ബഡ്ജറ്റ് ഉള്ള രാജ്യം എങ്ങനെ ഇത്രയും പണം കൊടുക്കുമെന്നാണ്. ഇനി, പഴയ പോലെ പാകിസ്ഥാൻ നോട്ടടിച്ചു കൊടുക്കുമെന്നാണോ രാഹുൽ ഗാന്ധി വിചാരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ പ്രചരിക്കുന്ന തമാശ. എന്തായാലും നടക്കാത്ത കാര്യമാണ് ഇതെന്ന് സുവ്യക്തം.

അധികാരത്തിൽ ഇരുന്നപ്പോൾ, റാഫേൽ വിമാനം വാങ്ങാൻ പണമില്ലന്ന് പതം പറഞ്ഞു കരഞ്ഞ പ്രതിരോധ മന്ത്രി കോൺഗ്രസ്സിനുണ്ടായിരുന്നു. അത്ര മികച്ചതായിരുന്നു അന്നത്തെ സാമ്പത്തിക അച്ചടക്കം. അവരാണ് ഈ വാഗ്ദാനം നൽകുന്നത്. മദ്ധ്യപ്രദേശിലേയും, രാജസ്ഥാനിലേയും കാർഷിക ലോണുകൾ എഴുതിത്തള്ളിയത് ഏതവസ്ഥയിലാണന്ന് അന്വേഷിച്ചാലറിയാം, ഇവരുടെ വാഗ്ദാനങ്ങൾ പാലിക്കുന്നതിലെ മികവ്.

5). അടുത്തത്, റാഫേൽ വിമാന ഇടപാടാണ്. അത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഇടപാടാണ്, സാമ്പത്തികമടക്കം അതിലെ വ്യവസ്ഥകൾ എല്ലാം സുതാര്യവും, സത്യസന്ധവുമാണന്ന് സുപ്രീം കോടതി വരെ പറഞ്ഞിട്ടും കോൺഗ്രസ് അത് സമ്മതിക്കുന്ന ലക്ഷണമില്ല. കാരണം മറ്റൊന്നുമല്ല, റാഫേൽ കൂടി എത്തിയാൽ ഇന്ത്യൻ വ്യോമസേന അജയ്യമാകും. അത് ഒഴിവാക്കുക എന്നത്, രാഹുൽ ഗാന്ധിയുടെ മിത്രങ്ങളായ ചൈനയുടേയും, പാകിസ്ഥാന്റ്റെയും ആവശ്യമാണ്. അവരുടെ വോയ്സ് ഓവറാണ് പ്രകടന പത്രികയിലെ “റാഫേൽ കരാറിനെ പറ്റി അന്വേഷണം നടത്തും” എന്ന പ്രഖ്യാപനം. കരാർ, റദ്ദാക്കാനായില്ലെങ്കിൽ, അനന്തമായി വൈകിക്കാൻ ഇത് ഇടയാക്കും. ഇവിടെയും കോൺഗ്രസ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്, അയൽപക്കത്തെ ശത്രുവിന്റ്റെ താത്പര്യങ്ങളാണ്.

6) കള്ളനോട്ട്- കള്ളപ്പണ മാഫിയകളെ തകർത്ത നോട്ട് നിരോധനം പുനപ്പരിശോധന നടത്തുമത്രേ. കൂടാതെ ജിഎസ്ടി നികുതി പുനരവലോകനം ചെയ്യും. ഇത്, എന്തിനെന്ന് കൃത്യമായി മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. അതിനാൽ കൂടുതൽ എഴുതേണ്ട ആവശ്യമില്ലല്ലോ.

ഇതേ പോലെയാണ് കോൺഗ്രസ്സിന്റെ ഓരോ വാഗ്ദാനങ്ങളും പത്രികയിലുള്ളത്. വിസ്താരഭയം മൂലം ചുരുക്കുന്നു. അല്ലേലും നഞ്ചെന്തിന് നാന്നാഴി..?!!

Related Articles

Latest Articles