Saturday, June 1, 2024
spot_img

മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന്‍റെ തീയതി കാര്യത്തിൽ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.

ദേശിയപാത വികസനം മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായേക്കും. യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കുന്നതിനാലാണ് മന്ത്രിസഭായോഗം ഒരു ദിവസം നേരത്തേയാക്കിയത്

Related Articles

Latest Articles