Saturday, January 3, 2026

മലപ്പുറം മസ്തിഷ്‌ക ജ്വരത്തിന്റെ ഭീതിയില്‍

മലപ്പുറം: മസ്തിഷ്‌ക ജ്വരത്തിന്റെ ഭീതിയില്‍ മലപ്പുറം. ജില്ലയില്‍ ആറ് മാസത്തിനിടെ അഞ്ചുപേരുടെ ജീവനെടുക്കുകയും എഴുപതോളം പേരെ ബാധിക്കുകയും ചെയ്ത പനിക്ക് പിന്നാലെയാണ് പത്തുവയസുകാരിമസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പുഴയിലും കുളങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നട്ടെല്ലിലെ ശ്രവം പരിശോധിച്ചപ്പോഴാണ് രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. വിദഗ്ധ ചികില്‍സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.

വെള്ളത്തിലൂടെയാണ് വൈറസ് മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രോഗം ബാധിച്ചാല്‍ ജാഗ്രത പാലിക്കണം.

ആറ് മാസത്തിനിടെ പനി ബാധിച്ച് ജില്ലയില്‍ അഞ്ചുപേര്‍ മരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു. പനി സംബന്ധിച്ച് വിശദപഠനത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles