ആലപ്പുഴ: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് പതിനഞ്ചു വയസ്സുകാരനെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യനെയാണ് കാണാതായത്.
ഇന്ന് രാവിലെ 8.30നാണ് സംഭവം. ആറൻമുള ഉതൃട്ടാതി വള്ളംകളിയിൽ പുറപ്പെടാൻ തുടങ്ങവെയാണ് അപകടം ഉണ്ടാകുന്നത്. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു.
അച്ചൻകോവിലാറ്റിൽ ചെന്നിത്തല വലിയപെരുമ്പുഴ കടവിലാണു പള്ളിയോടം മറിഞ്ഞത്. കാണാതായ കുട്ടിക്കായി അഗ്നിരക്ഷാസേനയും പൊലീസും സംഭവ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

