Tuesday, January 13, 2026

അറുതിയില്ലാതെ അഞ്ചാം പനി ; ആകെ എണ്ണം 32 ആയി ,പുതുതായി സ്ഥിരീകരിച്ചത് ആറ് കേസുകൾ കൂടി

കോഴിക്കോട്: അറുതിയില്ലാതെ അഞ്ചാം പനി തുടരുകയാണ്.പനി ബാധിച്ചവരുടെ എണ്ണം ആകെ 32 ആയി. ഇന്നലെ മാത്രം ആറ് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏഴാം വാർഡിൽ 3, ആറാം വാർഡിൽ 2, പതിമൂന്നാം വാർഡിൽ 1 എന്നിങ്ങനെയാണ് ഇന്നലെ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏഴാം വാർഡിൽ ആകെ 10 കേസുകളും വാർഡ് ആറിൽ ഒമ്പത് കേസുകളുമുണ്ട്.രോഗ ബാധ വർദ്ധിച്ചതോടെ ആരോഗ്യ പ്രവർത്തകർ സുരക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കീട്ടുണ്ട്.

അസുഖം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗവും വാക്സിനെടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. അഞ്ചാം പനിയുടെ വാക്സിനെടുക്കാത്ത 345 കുട്ടികളാണ് പഞ്ചായത്തിലുള്ളത്. രോഗം പടരുന്ന സാഹചര്യത്തില്‍ ഈ കുട്ടികളെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിയിട്ടും പലരും മുഖം തിരിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

Related Articles

Latest Articles