Sunday, April 28, 2024
spot_img

ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത

പാലക്കാട്: ഒറ്റപ്പാലത്ത് (ottapalam) അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി രാധാകൃഷ്ണന്‍റെ മകൾ അഹല്യയെയാണ് (12) വയസ്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികളാണ് ഓടിയെത്തിയത്. ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പാലം എല്‍ എസ് എന്‍ കോണ്‍വെന്‍്റ് സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles