Monday, May 20, 2024
spot_img

വളര്‍ത്തുനായയെ ചൊല്ലിയുള്ള തർക്കം ;അൻപത് വയസുകാരന് നേരെ ആസിഡ് ആക്രമണം , പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ദില്ലി : വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അന്‍പത് വയസുകാരന് നേരെ ആസിഡ് ആക്രമണം. സായാഹ്ന സവാരിക്കിടെയാണ് ആക്രമണമുണ്ടാവുന്നത്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ കമലും ഇയാളുടെ മക്കളായ രോഹിത്, ഹിമന്‍ഷു എന്നിവരാണ് അക്രമണത്തിന് പിന്നിലെന്ന് നായയുടെ ഉടമയായ പരിക്കേറ്റ വ്യക്തി പറഞ്ഞു.

പോലീസ് പറയുന്ന വിവരമനുസരിച്ച് വീടിന് മുന്നില്‍ ചപ്പുചവറുകള്‍ വലിച്ചിട്ട് വൃത്തികേടാക്കുന്നു എന്ന് ആരോപിച്ചാണ് കമലും കുടുംബവും തര്‍ക്കത്തിന് തുടക്കമിട്ടത്. തര്‍ക്കം വഷളായതിന് പിന്നാലെ കമലിന്റെ മക്കളില്‍ ഒരാള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് നായയുടെ ഉടമയുടെ ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് 50-കാരന് നേരെ ആസിഡ് ആക്രമണം നടന്നത്.

Related Articles

Latest Articles