Saturday, October 3, 2026

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18 സ്വന്തമാക്കി ; നേട്ടം 951 കോടി രൂപ മുതൽമുടക്കിൽ

വനിതാ ഐപിഎൽ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്വന്തമാക്കി റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം നേടിയത്. 2027 വരെ വയാകോം18 വനിതാ ഐപിഎൽ സംപ്രേഷണം ചെയ്യും. സംപ്രേഷണാവകാശം നേടിയെടുക്കാൻ 951 കോടി രൂപയാണ് വയാകോം മുടക്കിയത്.

സ്റ്റാർ ഇന്ത്യ, ഫേസ്ബുക്ക്, തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18സ്വന്തമാക്കിയത്. ഇക്കൊല്ലം മുതൽ 2027 വരെയുള്ള ഐപിഎലിൻ്റെ ഡിജിറ്റൽ അവകാശങ്ങളും വയാകോം 18നാണ് ലഭിച്ചത്. ഈ വർഷം ആരംഭിക്കാനിരിക്കുന്ന വനിതാ ഐപിഎൽ കാണാൻ ആരാധകരെല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്

Related Articles

Latest Articles