ദിസ്പൂർ: അസമിൽ അൻപതുകാരൻ പീഡിപ്പിച്ചത് (POCSO Case) പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ. അസമിലെ മോറിഗാവിലാണ് മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന സംഭവം നടന്നത്. രജനികാന്ത ഡൈമാരി എന്ന അൻപതുകാരനാണ് പിടിയിലായത്. ആറും ഏഴും വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് പ്രതിയുടെ ക്രൂര ഇയാളുടെ പീഡനത്തിനിരയായത്.
പെൺകുട്ടികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ ലഹരിഘട്ട് പോലീസ് കേസെടുത്തു. പ്രതിയ്‌ക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്‍.കുട്ടികളെ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതി സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്. ഇതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

