എറണാകുളം: കളിക്കളത്തില്‍ കുട്ടികള്‍ തമ്മിലുണ്ടായ വാഴകലിന്റെ പേരിൽ പതിനൊന്നു വയസുകാരന് മർദ്ദനം.ഒപ്പം കളിക്കാൻ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയാണ് മർദ്ദിച്ചത്.എറണാകുളം കങ്ങരപ്പടി കോളോട്ടിമൂല മൈതാനത്താണ് സംഭവം.
കുട്ടിയുടെ കുടുംബം സുനിത അഫ്സല്‍ എന്ന സ്ത്രീക്കെതിരെ തൃക്കാക്കര പോലീസില്‍ പരാതി നൽകി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുട്ടിക്ക് മർദ്ദനമേറ്റത്.

