Thursday, May 9, 2024
spot_img

കേരളത്തില്‍ ’83’ ന് മികച്ച പ്രതികരണം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്ര വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമായ ’83’ ഇന്ന് തീയേറ്ററുകളിലെത്തി. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1983ലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ജയത്തെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. ചിത്രം പ്രദര്‍ശനത്തിനെത്തി ആദ്യ ഷോ കഴിയുബോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ആസ്വാദകര്‍ക്കും സിനിമ പ്രേമികള്‍ക്കും ഒരുപോലെ ആസ്വാദ്യകമാണ് ചിത്രം .

അന്നത്തെ ടീം ക്യാപ്റ്റന്‍ കപില്‍ ദേവായി റണ്‍വീര്‍ വേഷമിടുന്ന ചിത്രത്തില്‍ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് ദീപിക പദുക്കോണ്‍ ആണ്. മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂട്ടറാണ് പൃഥ്വിരാജ് .

ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടവും ചിത്രം കണ്ട ശേഷം ഉണ്ടായ ആത്മവിശ്വാസവുമാണ് ’83’ കേരളത്തില്‍ അവതരിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പൃഥ്വി പറഞ്ഞിരുന്നു. ചിത്രം കാണാനെത്തിയ എല്ലാവരോടും നന്ദി അറിയിച്ച പൃഥ്വിരാജ് സിനിമയും ക്രിക്കറ്റും ഒരുപോലെ ഇഷ്ടപ്പെടുനന്നവര്‍ക്ക് ഇതിനപ്പുറം ഒരു എക്സ്പീരിയന്‍സ് കിട്ടുമെന്ന് തോന്നുന്നില്ല എന്നും പറഞ്ഞു.

Related Articles

Latest Articles