നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടി സാധ്യത. അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിൽ ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ഫിലിം ചേമ്പര്‍ ആലോചിക്കുന്നത്.ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തത് . അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം.
ശ്രീനാഥ് ഭാസിക്ക് താര സംഘടനയായ അമ്മയിൽ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്. ശ്രീനാഥ് ഭാസി ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ചേമ്പറുമായി ആലോചിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

