Monday, June 17, 2024
spot_img

വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ;കോഹ്ലിയ്ക്ക് ഒരു ഉറപ്പിന്റെയും ആവശ്യമില്ല

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്ന വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. കോഹ്ലിയ്ക്ക് ഒരു ഉറപ്പിന്റെയും ആവശ്യമില്ലെന്ന് രോഹിത് പറഞ്ഞു. നിരവധി വര്‍ഷത്തെ മത്സര പരിചയമുള്ള മഹാനായ ബാറ്റ്‌സ്മാനാണ് കോഹ്ലിയെന്നും രോഹിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഫോം ഉയരുകയും താഴുകയും ചെയ്യും. അത് എല്ലാ ക്രിക്കറ്റ് താരത്തിന്റെയും കരിയറിന്റെ ഭാഗമാണ്. ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ഇത്രയധികം റണ്‍സ് നേടിയിട്ടുള്ള കോഹ്ലിയെ പോലെ ഒരു താരത്തിന് തിരിച്ചുവരാന്‍ കേവലം ഒന്നോ രണ്ടോ ഇന്നിംഗ്‌സുകള്‍ മാത്രം മതിയാകും. ഞാന്‍ അങ്ങനെയാണ് കരുതുന്നത്. ക്രിക്കറ്റിനെ പിന്തുടരുന്നവരെല്ലാം അങ്ങനെ തന്നെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്’. രോഹിത് വ്യക്തമാക്കി.

Related Articles

Latest Articles