Friday, April 26, 2024
spot_img

വിശ്വഹിന്ദു പരിഷത്തിനെ ഇനി വിജി തമ്പി നയിക്കും….!

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സിനിമാ സംവിധായകന്‍ വിജി തമ്പി. ജൂലൈ ഏഴിനും 18നും ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന വിഎച്ച്പി സമ്മേളനത്തില്‍ രാജ്യാന്തര സെക്രട്ടറി ജനറല്‍ മിലിന്ത് എസ് പരാന്തേയാണ് വിജിതമ്പിയുടെ പേര് പ്രഖ്യാപിച്ചത്.

ദേശീയ അധ്യക്ഷനായി ഓർത്തോപീഡിക് സർജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേൻ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബീഹാർ സ്വദേശിയായ സിംഗ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്റായിരുന്നു. മെഡിക്കൽ സയൻസ് രംഗത്തെ സമഗ്ര സംഭാവനകൾക്ക് 2010ൽ പത്മശ്രീ ബഹുമതി ലഭിക്കുകയുണ്ടായി.

സംസ്ഥാന അധ്യക്ഷനായിരുന്ന ബി ആര്‍ ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരുമെന്ന് പ്രചാര്‍ പ്രമുഖ് എസ് സഞ്ജയന്‍ അറിയിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായ വിജിതമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവുമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles