Sunday, May 5, 2024
spot_img

അശാസ്ത്രീയമായ ലോക്ക്ഡൗൺ; കേരളത്തിൽ വീണ്ടും ആത്മഹത്യ;ഉത്തരമില്ലാതെ സർക്കാർ

ഇടുക്കി: സംസ്ഥാനത്തെ അശാസ്ത്രീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ഒരാൾ കൂടി ജീവനൊടുക്കി. ഇടുക്കി അടിമാലിയിൽ ബേക്കറി കട ഉടമയെ ആണ് കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം പറയുന്നത്. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന.

ലോക്ക്ഡൗൺ കാരണമുള്ള പ്രതിസന്ധികളും ബേക്കറി കച്ചവടവും ബുദ്ധിമുട്ടിലായതുമൊക്കെ വിനോദിനെ വലിയ സാമ്പത്തിക പ്രശ്നത്തിലാക്കിയിരുന്നു. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴിനൽകി. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles