Saturday, June 1, 2024
spot_img

പൊലീസ് സ്റ്റേഷനുകള്‍ ഇനി സിനിമാ ഷൂട്ടിംഗ് ‘ഫ്രീ’

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സിനിമാ ഷൂട്ടിംഗ് നിരോധിച്ച് ഡിജിപി. ഇക്കാര്യം വ്യക്തമാക്കി സിഐമാര്‍ക്കു ലോക്നാഥ് ബെഹ്റ നിര്‍ദേശങ്ങള്‍ നല്‍കി. പോലീസ് സ്റ്റേഷനും പരിസരവും ഷൂട്ടിംഗിനു വിട്ടുനല്‍കേണ്ടെന്നും പോലീസ് സ്റ്റേഷനുകള്‍പോലുള്ള അതീവജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിംഗിന് അനുവാദം നല്‍കിയത് പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണു സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം

Related Articles

Latest Articles