Wednesday, September 30, 2026

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ; പോരാട്ടം ഇനി ബിജെപിയുടെ കോര്‍ട്ടിലും

ലോകപ്രശസ്ത ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്വാള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കാലഘട്ടത്തിലാണ് താരത്തിന്റെ രാഷ്ട്രീയപ്രവേശനം എന്നത് ശ്രദ്ധേയമാണ്.ഇന്ന് നടന്ന ചടങ്ങില്‍ ,ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യോഗം താരത്തിനെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

സൈനയ്ക്കൊപ്പം സഹോദരി ചന്ദ്രാന്‍ഷുവും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് സൈനയേയും സഹോദരിയേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.

നിരവധി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശനം. പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷം സൈന ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

ചുമതലകളുടെ ഭാഗമായി താരം, ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2015 -ല്‍ ലോക ഒന്നാം നമ്പര്‍ താരമായി കുതിച്ചുയര്‍ന്ന സൈന 24 അന്താരാഷ്ട്ര ടൂര്‍ണമെന്റ് വിജയിച്ചിട്ടുണ്ട്

Related Articles

Latest Articles