Kerala

കുട്ടികര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ സിനിമാലോകം: സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും

ഇടുക്കി: തൊടുപുഴയിൽ വിഷബാധയേറ്റ് കുട്ടികർഷകരുടെ പശുക്കൾ ചത്ത സംഭവത്തിൽ സഹായവുമായി സിനിമാലോകം. നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തി. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് അറിയിച്ചു.

ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കർഷകൻ മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു. പശുവളർത്തൽ കൂടുതൽ ഊ‌ർജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേർത്തു. മുൻ മന്ത്രി പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കെെമാറുമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി മാറ്റിവച്ച പണമാണ് ജയറാം നൽകിയത്. അദ്ദേഹം കുട്ടികളെ നേരിൽക്കണ്ടാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കെെമാറിയത്. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൃഷി തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനും കാലിത്തൊഴുത്തുകൊണ്ടുനടക്കുന്നയാളാണ്. രണ്ട് തവണ കേരള സർക്കാരിന്റെ ക്ഷീരകർഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ കൂടുതൽ സമയവും ഫാമിലാണ് ചെലവഴിക്കാറ്. ഈ കുഞ്ഞുങ്ങൾക്കുണ്ടായ ഇതേ അനുഭവം ആറ് വർഷം മുമ്പ് ഉണ്ടായിട്ടുണ്ട്. ഒറ്റദിവസം 24 പശുക്കളാണ് ചത്തത്. അന്ന് നിലത്തിരുന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ. വിഷബാധയേറ്റാണ് പശുക്കൾ ചത്തതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷേ എങ്ങനെ വിഷബാധയേറ്റെന്ന് അറിയില്ല.’- ജയറാം പറഞ്ഞു.

anaswara baburaj

Recent Posts

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

2 hours ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

3 hours ago

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…

3 hours ago

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

3 hours ago

ബോംബ് വച്ച് തകർക്കും ! ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം ; ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്

ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന…

4 hours ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം,…

4 hours ago