Monday, May 6, 2024
spot_img

സംസ്ഥാനത്ത് വീണ്ടും വൻ സഹകരണസംഘം തട്ടിപ്പ്; തലസ്ഥാനത്ത് ഒന്നരക്കോടി വെട്ടിച്ച്‌ ഓണററി സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൻ സഹകരണസംഘം തട്ടിപ്പ്. തിരുവനന്തപുരം തകരപ്പറമ്പ് കൊച്ചാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇലക്‌ട്രിക്കല്‍സ് ആന്‍ഡ് ഇലക്‌ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണ സംഘത്തിലാണ് ഒന്നരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയത്.

സംഘം ഓണണറി സെക്രട്ടറി ലേഖ പി നായരും ഭര്‍ത്താവ് കൃഷ്ണകുമാറുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ലേഖ പി നായര്‍ തട്ടിപ്പ് നടത്തിയെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. പലിശ നല്‍കാത്തതോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി നിക്ഷേപകര്‍ രംഗത്തെത്തി. എന്നാല്‍ ഒരു വര്‍ഷമായിട്ടും പണം തിരികെ നല്‍കാത്തതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഓണററി സെക്രട്ടറിയായിരുന്ന ലേഖ ജീവനക്കാരി എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം രൂപ ശമ്ബള ഇനത്തില്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles