Friday, September 25, 2026

ദേഹത്ത് കൈവെച്ച പൊലീസുകാര​ന്‍റെ കൈ വെട്ടണം; ദിലീപിനെതിരായ എഫ്ഐആര്‍ പുറത്ത്

കൊച്ചി: നടിയ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ നടന്‍ ദിലീപിന് (Dileep) എതിരെയെടുത്ത കേസിന്റെ നിർണായക വിവരങ്ങൾ പുറത്ത്. അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ദേഹത്ത് കൈവെച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടേയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. എസ്.പി കെ.എസ് സുദര്‍ശന്‍റെ കൈവെട്ടണമെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്.

Related Articles

Latest Articles