Wednesday, September 23, 2026

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തീപിടുത്തം. വഴുതക്കാട് ദിയാന്‍ബി വാണിജ്യ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. രണ്ട് നിലകളില്‍ തീപടര്‍ന്നു. ആളപായമില്ല. രാത്രി ഒന്‍പതരയോടെയാണ് നഗരമധ്യത്തില്‍ കലാഭവന്‍ തീയറ്ററിന് സമീപമുള്ള ദിയാന്‍ബി കെട്ടിടത്തിന് തീപിടിച്ചത്. ഭൂഗര്‍ഭനിലയില്‍ പ്രവ‍ര്‍ത്തിക്കുന്ന ആര്‍എംസി സൂപ്പര്‍മാര്‍ക്കറ്റിലാണ് ആദ്യം പുക കണ്ടത്.

താഴത്തെ നിലയില്‍ നിന്നും ഒന്നാം നിലയില്‍ നിന്നും പുക ഉയര്‍ന്നതോടെ ആശങ്കയേറി. കെട്ടിടത്തിന്റെ മുന്‍വശത്തുള്ള ചില്ല് തകര്‍ത്ത് അകത്തുകയറിയാണ് ഫയര്‍ഫോഴ്സ് തീയണച്ചത്. ഒന്നാം നിലയിലെ ചെരിപ്പുകടയിലാണ് തീപിടുത്തമുണ്ടായത് എന്നാണ് നിഗമനം. നാശനഷ്ടങ്ങള്‍ പൂര്‍ണമായും തിട്ടപ്പെടുത്താനായിട്ടില്ല. പതിനാല് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീയുടെ ഉറവിടം കണ്ടെത്താനാകാഞ്ഞത് ഏറെ നേരം ആശങ്കയ്ക്കിടയാക്കിയിരുന്നു.

Related Articles

Latest Articles