Thursday, September 24, 2026

മഡ്ഗാവ് -എറണാകുളം എക്സ്പ്രസില്‍ തീപ്പിടിത്തം; അഗ്നിബാധയില്‍ ആളപായമില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,സർവീസ് പുനരാരംഭിച്ചു

മഡ്ഗാവ്: മഡ്ഗാവ് -എറണാകുളം എക്സ്പ്രസിലാണ് രാത്രി 10. 45 ഓടെ S2 ബോഗിയുടെ അടിഭാഗത്തിന് തീപ്പിടിച്ചത്. യാത്രക്കാർ അറിയിച്ചതിന് ശേഷം തീവണ്ടി നിർത്തി റെയിൽവെ ജീവനക്കാർ തീയണക്കുകയായിരുന്നു. തലനാരിഴയ്‌ക്കാണ് അഗ്നിബാധയില്‍ ആളപായമില്ലാതെ രക്ഷപ്പെട്ടത്.സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ നവംബര്‍ മാസത്തില്‍ മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിന് തീ പിടിച്ചിരുന്നു.

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ട സമയത്താണ് തീപിടിച്ചത്.

Related Articles

Latest Articles