ചങ്ങനാശേരി:നായർ സർവീസ് സൊസൈറ്റി (NSS) യുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജനനം 1878 ജനുവരി 2 നാണ്.അതുകൊണ്ട് എല്ലാ വർഷവും ജനുവരി 2 മന്നം ജയന്തി ആചരിക്കുന്നു. കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ. മന്നംജയന്തി ആഘോഷം ഇന്ന് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഇന്നലെ രാവിലെ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വാഗതവും വിശദീകരണവും നടത്തി. എൻ.എസ്.എസ് പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് നന്ദി പറയും. സമ്മേളനത്തിൽ ആനുകാലിക വിഷയങ്ങളിൽ പ്രമേയങ്ങളും അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് യുവകലാഭാരതി പ്രണവം എം.കെ.ശങ്കരൻ നമ്പൂതിരിയുടെ സംഗീതസദസ്. 6ന് ഭരതനാട്യം. രാത്രി 9ന് മേജർസെറ്റ് കഥകളി.
ഇന്ന് രാവിലെ 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ശശി തരൂർ എം.പിയും എൻ.എസ്.എസ് കൺവെൻഷൻ സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് മന്നം അനുസ്മരണവും ട്രഷറർ എൻ.വി അയ്യപ്പൻപ്പിള്ള നന്ദിയും പറയും

