Wednesday, October 7, 2026

കണ്ണൂർ ധർമ്മശാലയിൽ വൻ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; ആളപായമില്ല

തളിപ്പറമ്പ്: കണ്ണൂർ ധർമ്മശാലയിൽ വൻ തീപിടിത്തം. അഫ്ര പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടിത്തം (Fire Breaksout In kannur Plywood Factory) ഉണ്ടായത്. സ്‌നേക്ക് പാർക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചയോടോയാണ് അപകടം സംഭവിച്ചത്. പ്ലൈവുഡ് പൂർണമായും കത്തിനശിച്ചു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം.

എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സൂചനയുണ്ട്. അതേസമയം ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം. ആളപായമില്ലെന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ ഉടൻ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി പത്ത് യൂണിറ്റിലേറെ അഗ്നിശമനസേനകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Latest Articles