മലപ്പുറം: മലപ്പുറത്ത് ലഹരി മരുന്ന് നിർമ്മാണ ഫാക്ടറി കണ്ടെത്തി(Drugs Factory Seized In Malappuram). കുറ്റിപുറം കുന്നുംപുറത്താണ് സംഭവം. ഫാക്ടറിയിൽ നിന്ന് ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു. പട്ടാമ്പി കുന്നത്ത് കുഴിയിൽ മുഹമ്മദ് എന്നയാൾക്ക് വാടകയ്‌ക്ക് കൊടുത്തതാണ് കെട്ടിടം. ശ്രീകുമാർ, ഷറഫുദ്ദീൻ എന്നിവരാണ് കെട്ടിട ഉടമകൾ. ലഹരിവസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന ഫാക്ടറിയാണ് പോലീസ് കണ്ടെത്തിയത്.
നിരോധിത പുകയിലെ ഉത്പ്പന്നങ്ങൾ നിർമ്മിച്ചാണ് ഇവിടെ പാക്ക് ചെയ്യുന്നത്. ഇത് നിരവധി ജില്ലകളിലേക്കും എത്തിക്കാറുണ്ട്. പുകയില ലോഡ് വന്നപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. ഇതോടെ ഫാക്ടറി ഉടമകൾ കടന്നു കളഞ്ഞു. തുടർന്ന് നാട്ടുകാർ ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പുകയില പൊടിക്കാനും പാക്ക് ചെയ്യാനും ഫാക്ടറിയിൽ സംവിധാനം ഉണ്ടായിരുന്നു. വിവിധ ഭാഷാ തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കൾ പാക്ക് ചെയ്ത് എത്തിക്കുന്നതും ഇവരാണെന്നാണ് പോലീസ് കണ്ടെത്തൽ.

