Tuesday, December 16, 2025

ബ്രഹ്മപുരം തീപ്പിടിത്തം ; തീ അണയ്ക്കാന്‍ ആവശ്യത്തിന് ഹിറ്റാച്ചി എത്തിക്കുന്നില്ല, കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ്

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ലെന്ന് കൊച്ചി കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ്.. തീ അണയ്ക്കാനായി ആകെ ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നും ഫയര്‍ഫോഴ്‌സ് കുറ്റപ്പെടുത്തി. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ അണയ്ക്കാൻ സാധിക്കില്ലെന്നും, ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസത്തിനുള്ളിൽ തീ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അതെ സമയം കൊച്ചി നഗരത്തിൽ പുക രൂക്ഷമാവുകയാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. തീ അണയാത്തതുമൂലം കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടിലാണ്

Related Articles

Latest Articles