Sunday, May 5, 2024
spot_img

ഭാര്യയുമായി വഴക്ക്; കത്തികൊണ്ടു സ്വയം കുത്തി മരിച്ച് യുവാവ്, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : വീട്ടിൽ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് സ്വയം കത്തികൊണ്ട് കുത്തി മരിച്ചു. വാമനപുരം സ്വദേശി അനീഷാണ് മരിച്ചത്. ഭാര്യയുമായി വഴക്കിടുകയും തുടർന്ന് റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് അനീഷ് സ്വയം കുത്തി മരിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles