Wednesday, December 17, 2025

സെക്രട്ടറിയേറ്റിൽ തീപിടിത്തം; മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപടർന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു.

ഫയലുകള്‍ക്ക് കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Latest Articles