Friday, May 17, 2024
spot_img

സംസ്ഥാനത്ത് മഴ കനക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം കരുത്താർജ്ജിക്കുമ്പോൾ മോക്കാ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയോ ? ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരുത്താർജ്ജിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറും.

നാളെയോടെ ഇത് മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങുമെന്നാണ് നിഗമനം.

കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ചിലപ്പോൾ മഴയ്ക്ക് കാരണമാകും. നിലവിൽ ഒരു ജില്ലയിലുംമഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Latest Articles