Monday, December 15, 2025

ബസ് സ്റ്റാൻഡ് കെട്ടിടത്തിന് തീ പിടിച്ചു; അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; ആളപായമില്ല

കോതമംഗലം: കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം (Fire On Bus Stand). മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് തൊട്ടുമുകളിലായാണിത്. ഷോർട്ട് സർക്യൂട്ട് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. പുലർച്ചെയായിരുന്നതിനാൽ കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ല. ഇത് ആളപായം ഒഴിവാകാൻ സഹായിച്ചതായാണ് കരുതുന്നത്. നിലവിൽ നാശനഷ്ടങ്ങൾ വിലിയിരുത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Latest Articles