Sunday, January 11, 2026

മിഠായിത്തെരുവ് തീപ്പിടിത്തം; നിര്‍മ്മാണങ്ങള്‍ പലതും അനധികൃ‍തം, ഫയർഫോഴ്‌സ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോഴിക്കോട്: മിഠായി തെരുവിലുണ്ടായ തീപ്പിടുത്തത്തെ കുറിച്ച് അഗ്നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍മ്മാണങ്ങളില്‍ പലതും അനധിക‍ൃതമെന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലത്തേക്ക് വാഹനങ്ങളുമായി വരാൻ സൗകര്യമില്ല.

തീപ്പിടുത്തം നടന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കാൻ ഹൈഡ്രന്‍റ് സംവിധാനമില്ല. റിലേ സിസ്റ്റം ആയാണ് ഇത്തവണ വെള്ളം നിറച്ച് തീകെടുത്തിയത്. മാനാഞ്ചിറയിൽ നിന്നും ഫയർഫോഴ്‌സ് പമ്പ് ഉപയോഗിച്ചു ഒരു പൈപ്പ് ലൈൻ മിഠായി തെരുവിലേക്ക് സ്ഥാപിക്കാൻ റിപ്പോർട്ടിൽ ശുപാർശ നല്‍കിയിട്ടുണ്ട്.

നിയമം ലംഘിച്ച് ഇടനാഴികളിൽ വരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണം. തീ അണയ്ക്കാനുള്ള ഫയർ എക്സിറ്റി​ഗ്യൂഷര്‍ കൂടുതൽ കടകളിൽ സ്ഥാപിക്കണം. വൈദ്യുതി വിതരണ സംവിധാനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles