Friday, May 17, 2024
spot_img

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തം: റിപ്പോര്‍ട്ട് നല്‍കി അഗ്നിശമനസേന; ഇടനാഴികളിലെ വ്യാപാരം അവസാനിപ്പിക്കണമെന്ന് നിർദേശം

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തത്തില്‍ ജില്ലാ കലക്ടർക്കും കോർപറേഷൻ അധികൃതർക്കും അഗ്നിശമനസേന റിപ്പോര്‍ട്ട് നല്‍കി. തീപിടുത്തം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. വ്യാപാരികള്‍ക്ക് തീപിടുത്തം തടയാന്‍ മുന്‍ കരുതല്‍ നല്‍കണമെന്നും ഇടനാഴികളില്‍ വരെ നിയമം ലംഘിച്ച്‌ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് മിഠായി തെരുവില്‍ ഇടയ്ക്കിടെ തീ പിടിത്തമുണ്ടാകുന്നത് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സിനോട് പൊതുമരാമത്ത് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. പരമാവധി കടകളില്‍ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തീപിടുത്തമുണ്ടായ സ്ഥലത്ത് മൂന്ന് ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നുള്ള സംഘം മൂന്ന് ടീമുകളായി തിരിഞ്ഞ് ഫയര്‍ ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.അടുത്ത സമയങ്ങളിലൂണ്ടായ തീപിടുത്തത്തില്‍ വീഴ്ചകള്‍ ഫയര്‍ഫോഴ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles