Wednesday, December 24, 2025

‘സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്താം’; ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. രാവിലെ ആറ് മുതൽ രാത്രി 10 വരെയുള്ള സമയത്ത് വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് പ്രത്യേക സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടർമാർക്ക് അനുമതി നൽകാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച് രാത്രി പത്ത് മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്ത് നിരോധനം സുപ്രീംകോടതി ഏർപ്പെടുത്തിയിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഈ നിരോധനം നിലനിൽക്കുമെന്നും എന്നാൽ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരി​ഗണിച്ച് സർക്കാരിന് അനുമതി നൽകാമെന്നും കോടതി വ്യക്താമക്കി. ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. തൃശ്ശൂർ പൂരത്തിന് പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles