Monday, December 22, 2025

നാവികസേനയുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി ; ഐഎൻഎസ് വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കിൽ ആദ്യമായി വിമാനം ഇറക്കി ,വിജയകരമായി ഇറക്കിയത് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്

ദില്ലി : ഐഎൻഎസ് വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ ആദ്യമായി വിമാനം ഇറക്കി.കടൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് (എൽസിഎ) ഐഎൻഎസ് വിക്രാന്തിൽ വിജയകരമായി ഇറക്കിയത്. ഇതോടെ നാവികസേനയുടെ ചരിത്രത്തിൽ പുതിയ ഒരു പോൺ തൂവൽ കൂടി ചേർന്നിരിക്കുന്നു.262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ മുകള്‍ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും കീഴ് ഡെക്കില്‍ 20 വിമാനങ്ങളും വിന്യസിക്കാം.

88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടര്‍ബൈന്‍ എന്‍ജിനുകളുണ്ട്. 28 മൈല്‍ വേഗവും 18 മൈല്‍ ക്രൂയിസിങ് വേഗവുമുണ്ടാകും. ഒറ്റയാത്രയില്‍ 7500 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ സഞ്ചരിക്കാം.2300 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകളും 120 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. 2300 കംപാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ 1700 പേര്‍ക്ക് താമസിക്കാം. 40,000 ടണ്ണാണ് ഭാരം.

Related Articles

Latest Articles