Tuesday, April 30, 2024
spot_img

മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കാൻ ; നവഗ്രഹങ്ങൾക്ക് ഈ പുഷ്പങ്ങൾ സമർപ്പിക്കൂ

നമ്മുടെ ജീവിതത്തിൽ നവഗ്രഹങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്.ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ആദിത്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ് നഹഗ്രഹങ്ങള്‍. നവഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ നിങ്ങളുടെ ഉയര്‍ച്ചയെ ബാധിക്കുമെന്നും കരുതപ്പെടുന്നു. നവഗ്രഹ സ്തോത്രം ജപിച്ച് പൂക്കൾ സമർപ്പിച്ചാൽ മനശാന്തി നേടാൻ സാധിക്കുമെന്നാണ് വിശ്വാസം.

സൂര്യൻ

ഭാരതീയ വിശ്വാസമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച 12 ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ (സവിതാവ്). ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ചെന്താമര, ചെമ്പരത്തി, ചുവന്ന തെറ്റി, കൂവളത്തിലമാല എന്നിവയാണ് സൂര്യന് സമർപ്പിക്കേണ്ട പൂക്കൾ.എന്നാൽ സൂര്യന് മേടം ഉച്ചരാശിയും തുലാം നീചരാശിയുമാണ്. ഈ രാശിയിൽ ജനിച്ചവര്‍ തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നീ രൂപത്തിലായിരിക്കും.

ചന്ദ്രൻ

ജ്യോതിശാസ്ത്ര പ്രകാരം കാലപുരുഷൻ്റെ (12 രാശികളുടെ ശരീര സങ്കൽപ്പം) മനസാണ് ചന്ദ്രൻ. ആകാശത്തിൽ ചന്ദ്രൻ ഒരു ദിവസം സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നാണ് പറയുന്നത്. ദക്ഷപ്രജാപദിയുടെ പുത്രിമാരാണ് കാലത്തെ നടത്തുന്ന 27 നക്ഷത്രങ്ങള്‍. എല്ലാ നക്ഷത്രങ്ങളിലും ചന്ദ്രന് പൂര്‍ണ ആധിപത്യം ഉണ്ട്.മുല്ല, നന്ത്യാർവട്ടം, മന്ദാരം, വെള്ളത്താമരമാല എന്നിവയാണ് ചന്ദ്രന് സമർപ്പിക്കേണ്ട പുഷ്പങ്ങൾ

കുജൻ

കുജൻ എന്ന ഗ്രഹത്തെ ചൊവ്വ എന്നും അറിയപ്പെടുന്നു. നവഗ്രഹങ്ങളിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ഗ്രഹവുമാണ് കുജൻ. ചുവന്ന താമര, ചെമ്പരത്തിമാല എന്നിവയാണ് കുജന് സമർപ്പിക്കേണ്ട പുഷ്പങ്ങൾ

ബുധൻ

ഏറ്റവും ചെറിയതും സൂര്യനോട് അടുത്ത നിൽക്കുന്ന ഗ്രഹമാണ് ബുധൻ. 88 ദിവസം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന ബുധന് അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയാൻ 58 ദിവസം വേണം.പച്ചനിറമുള്ള പൂക്കൾ, തുളസിമാല എന്നിവയാണ് ബുധന് സമർപ്പിക്കേണ്ട പുഷ്പങ്ങൾ

വ്യാഴം

ഏറ്റവും വലിയതും ഭാരമേറിയതുമായ ഗ്രഹമാണ് വ്യാഴം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. ജ്യോതിഷത്തിൽ വ്യാഴത്തിന് ഗുരുവിൻ്റെ സ്ഥാനമാണ്. എന്നിവയാണ് മന്ദാരം, അരളി, ചെമ്പകപ്പൂമാല വ്യാഴത്തിന് സമർപ്പിക്കേണ്ട പുഷ്പങ്ങൾ

ശുക്രൻ

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൂര്യനിൽ നിന്ന് 6 കോടി 72 ലക്ഷത്തി നാൽപതിനായിരം മൈൽ അകലെ ശുക്രൻ സ്ഥിതി ചെയ്യുന്നു.നന്ത്യാർവട്ടം, വെള്ളശംഖുപുഷ്പം എന്നിവയാണ് നന്ത്യാർവട്ടം, വെള്ളശംഖുപുഷ്പം ശുക്രന് സമർപ്പിക്കേണ്ട പുഷ്പങ്ങൾ

ശനി

സൗരയൂഥത്തിലെരണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. സൂര്യനിൽ നിന്ന് 88 കോടി 72 ലക്ഷം മൈൽ ദൂരത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. നീലശുഖുപുഷ്പം, നീലചെമ്പരത്തി, കരിങ്കൂവളമാല എന്നിവയാണ് ശനിക്ക് സമർപ്പിക്കേണ്ട പുഷ്പങ്ങൾ

രാഹുവും കേതുവും

ഭൂമിയിൽ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി തോന്നും. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവുംഎന്ന് വിളിക്കുന്നത്. കരിങ്കൂവളം, നീലച്ചെമ്പരത്തി, കൂവളമാല എന്നിവ രാഹുവിനും ചുവന്നതാമര, ചെമ്പരത്തി, തെച്ചിപ്പൂമാല എന്നിവ കേതുവിനും സമർപ്പിക്കാം.

Related Articles

Latest Articles