തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ശുചീകരണത്തിനുള്ള ആദ്യ കൃത്രിമ മഴ വൈകീട്ട് ഏഴരയ്‌ക്ക് നടക്കും. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ആദ്യം മഴ പെയ്യിക്കുക.ഇന്ന് കൃത്രിമ മഴയ്‌ക്കായി നാല് വാഹനങ്ങളാണ് നിരത്തിലറങ്ങുക. ഇക്കുറി ഇവരെ സഹായിക്കുന്നതിനായി കോർപറേഷന്റെ 15 ജീവനക്കാരും ഒപ്പമുണ്ട്. മഴയ്‌ക്കായുള്ള വെള്ളം സംഭരിച്ചിട്ടുള്ള വാഹനത്തിൽ വീണ്ടും ജലം സംഭരിക്കുന്നതിനായി ടാങ്കർ ലോറി ഉൾപ്പടെ മറ്റ് 18 വാഹനങ്ങളും സജ്ജമാണ്.
പൊങ്കാല കഴിഞ്ഞുള്ള നഗരത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാണ് കൃത്രിമ മഴ. പൊങ്കാല കഴിഞ്ഞ് അവശിഷ്ടങ്ങളെല്ലാം നീക്കിയ ശേഷം കൃത്രിമ മഴ ഒരുക്കുന്നു. മഴയിൽ നഗരത്തിലെ റോഡുകളെല്ലാം കഴുകി വൃത്തിയാക്കും. കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് ജലപീരങ്കിയായ തരംഗിണിയാണ്.

